തിങ്കളാഴ്‌ച, ജനുവരി 16, 2012

കാമുകന്‍

കൌമാരത്തിന്‍ പടികള്‍ നടന്നു 
കയറവേ വഴുതി  വീണവന്‍ , കാമുകന്‍ 
കരിമഷിയെഴുതിയ മിഴികളെ 
പ്രണയിച്ചവന്‍ കാമുകന്‍ 
മഴയുടെ താളത്തെ സംഗീത 
മാക്കി മാറ്റിയവന്‍ കാമുകന്‍ 
ചെമ്പനീര്‍ പൂവിലെ പനിനീര്‍ 
തുള്ളിയെ പ്രണ യിച്ച വന്‍ കാമുകന്‍ 
ഏകാന്ത രാവുകളില്‍ മാനത്തെ 
താരങ്ങളോട് സല്ലപിച്ചവന്‍ കാമുകന്‍ 
അത്യുഷ്ണം നല്‍കിയ പകലുകളില്‍ 
കുളിര്‍ കോരി നടന്നവന്‍ കാമുകന്‍ 
പ്രണയിനിയുടെ രൂപം കടലാസ്സില്‍ 
അക്ഷരങ്ങളാല്‍ തീര്‍ത്തവന്‍ കാമുകന്‍
ഇലകളും മരങ്ങളും കുയിലും പ്രകൃതിയും 
ചങ്ങാതിയായുള്ളവന്‍ കാമുകന്‍ 
പുഞ്ചിരി ചുണ്ടില്‍ മായാതെ 
നിര്‍ത്തിയ നിഷ്കളങ്കന്‍ കാമുകന്‍ 
മാരിവില്ല് കൊണ്ട് മനസ്സില്‍ 
കൊട്ടാരം തീര്‍ത്തവന്‍ കാമുകന്‍ 
സ്നേഹം കൊണ്ട് ജീവയാത്രക്ക് 
അര്‍ഥം പകര്‍ന്നവന്‍ കാമുകന്‍ 

എന്നിട്ടുമെന്തേ ഉടഞ്ഞ സ്വപ്നങ്ങളില്‍ 
കണ്ണീര്‍ പൊഴിച്ചു നിന്നു നീ 
എന്നിട്ടുമെന്തേ കണ്ണീര്‍ കയത്തില്‍ മുങ്ങി 
ഒരു തുണ്ട് കയറില്‍ ഊയലാടി നീ 

ശനിയാഴ്‌ച, ജനുവരി 14, 2012

എന്‍ സഖി

തോരാതെ പെയ്ത മഴ നനയാതെ 
ഇലകള്‍ തന്‍ കുട ചൂടിയാ 
ഒറ്റയടിപ്പാതയില്‍  നനന്നോഴുകി നിന്ന  നാള്‍ 
ഇലകളാല്‍ പായ വിരിക്കപ്പെട്ടോരാ
മന്പാതയിലേകനായി മഴ 
തുള്ളികള്‍ തന്‍ കള കലാരവത്തിനൊപ്പം
ചുവടു  വെചോരാ  പെണ്‍കൊടിയെ
നോക്കി ഞാന്‍ നിന്നപ്പോള്‍ എന്‍ 
മനം മോഴിഞ്ഞിവ ളെന്‍ സഖി 
കണ്ണുകള്‍ തന്‍ രെശ്മികള്‍ കൂട്ടി  മുട്ടി 
പുഞ്ചിരി  തന്‍ പൂവെനിക്ക് നല്‍കിയവള്‍  
നടന്നകലുന്നതും,മഴ തന്‍ 
കുളിരില്‍,സുഗമുള്ലോരനുഭവമെന്‍
കരളില്‍ പതിയുന്നതും ഞാനറിഞ്ഞു 
തിരഞ്ഞതെവിടെന്നെനിക്കറിയില്ല,
തിരയെണ്ടതെവിടെന്നെനിക്കറിയില്ല,
കാനുന്നതെവിടെന്നെനിക്കറിയില്ല
കാനെണ്ടതെവിടെന്നെനിക്കറിയില്ല

ഒന്ന് മാത്രമെനിക്കറിയാം 
അഴകാര്‍ന്ന   മിഴികളിലിമ 
ചിമ്മും കണ്‍പീലിയില്‍    
കാര്‍കൂന്തല്‍  താഴുകിയോര
വളുടെ വദനത്തില്‍ 
മഴ തുള്ളികള്‍ പതിഞ്ഞൊരാ
അഴകാര്‍ന്ന കവിള്‍ തടത്തില്‍ 
തലോടി താഴുകുന്നോര 
ചെറു തെന്നലിനോടെനി
ക്കസൂയ തോന്നി   തുടങ്ങിയിരുന്നു  
കാരണമ  വളെന്‍  സഖി 
എന്‍ ജീവിത  സഖി


ബുധനാഴ്‌ച, ജനുവരി 11, 2012

ഓര്‍മകളിലൂടെ

നിലാവ് കയ്യൊപ്പ് ചാര്‍ത്തുന്നോരീ 
നിശയില്‍ കൂട്ടിനായെകാന്തത മാത്രം 
പൗരുഷ രൗദ്ര ഭാവങ്ങള്‍ മിന്നി 
നിന്നൊരാ രവി ചക്രവാളതിലെക്കകന്നു
സുസ്മേര വദനയായി പനിമതി 
വാനിലുയര്‍ന്നു തെളിഞ്ഞു 
അവളുടെ പുഞ്ചിരിക്കെനിക്ക് 
മറുപടി എന്‍ മിഴിനീര്‍ തുള്ളികള്‍ മാത്രം 
മനസ്സിന്റെ കൊണിലായൊരു കൊച്ചു മുറിയില്‍ 
പൂട്ടിയിട്ടിരിക്കുന്നോരാ ജീവിത  നൊമ്പരങ്ങള്‍
വെറുതെ തുറന്നു തിരയുമ്പോള്‍ 
മഞ്ഞിന്‍    കണങ്ങളാല്‍ പൊതിയുന്ന 
ജനുവരി തന്‍ നനുത്ത പുലരിയില്‍ 
കുളിരാര്‍ന്നു   കൂമ്പുന്ന പുല്‍കൊടിയെ  പോല്‍ 
എന്നെ കുളിരണിയിച്ചു മാഞ്ഞ 
പ്രിയനുമോതുള്ളുരാ സുദിനങ്ങള്‍
ചിതലരിച്ച ഭൂത കാലത്തില്‍ സുഭദ്രമായി 
കാത്തു വെചോരാ ഓര്‍മ്മകള്‍ നുരയുമ്പോള്‍ 
മിഴിനീരിലലിഞ്ഞു കനലായെരിയുന്നു ഞാന്‍ 
കൈ പിടിച്ചു നടന്നീടുവാന്‍ കൊതിച്ചിട്ടും 
ദുഷ്ടനാം വിധിയുടെ മുന്നില്‍ പൊരുതി വീണകന്നതും 
ജനുവരിയുടെ നനുത്ത പുലരിയില്‍ 
വിറ നല്‍കി മരണത്തെ പുല്‍കി 
എന്നെ തനിച്ചാക്കി അകന്നവന്റെ ഓര്‍മ്മകള്‍ 
ഈ കുളിരിലും കനലായി നീറുന്നു എന്നുള്ളില്‍

ഇന്നും ഞാന്‍ പ്രണയിക്കുന്നതീ ഏകാന്തതയെ 
കാരണമിതെന്‍ പ്രിയന്‍  നല്‍കിയതാകയാല്‍ 
ഓര്‍മ്മകള്‍ ഒരുക്കീടുന്ന ചിതയില്‍ 
വെന്തുരുകി മരണത്തെ പുല്‍കുന്നു ഞാന്‍ 

ശനിയാഴ്‌ച, ജനുവരി 07, 2012

നഷ്ടങ്ങള്‍

മരിക്കില്ല ഓര്‍മകള്‍ മരിക്കില്ല നോവുകള്‍
മറക്കാന്‍ കൊതിച്ച നിന്‍ നിനവുകള്‍ ഒക്കെയും
മറക്കാന്‍ ശ്രമിക്കുന്ന നേരങ്ങളില്‍
ഓര്‍മ്മ തന്‍ തിരിനാളം ജ്വലിക്കുന്നു ശക്തിയായി


ഒന്നിച്ചു പിന്നിട്ട പാതയിലെകനായി
നിന്‍ നിഴല്‍ തേടി അലയുന്നു ഞാന്‍
അന്ന് നാം കണ്ടൊരാ കാഴ്ചകള്‍ ഒക്കെയും
സ്മരണ തന്‍ തീ നാമ്പില്‍ ഒരു കനല്‍ കഷണമായി
അന്ന് നാം പങ്കിട്ട പുഞ്ചിരികള്‍ ഒക്കെയും
നോവുമീ ഹൃദയത്തില്‍ പരിഹാസമായി
മരിക്കില്ല നിനവുകള്‍ മറക്കില്ല നിമിഷങ്ങള്‍
ഒരായിരം കനവുകള്‍ നെയ്തോരാ സുധിനങ്ങള്‍
ഒന്നിച്ചു നെയ്തൊരു സ്വപ്നങ്ങലോരോ ന്നും
ചില്ല് കൊട്ട്രമായി തകര്‍ന്നു വീനുടയാവേ
കാണാന്‍ കഴിഞ്ഞില്ല നിന്‍ കണ്ണ് നീരന്നു
അന്ധധയിലാണ്ട് വീഴ്ച തന്‍ നോവിനാല്‍
കണ്ണിമ ഉരയുമ്പോള്‍ തെളിയുന്ന നിന്‍ മുഖം
പുഞ്ചിരി മായാത്ത അധരവും സുന്ദരമാം മിഴികളും
വെളിച്ചം തന്നു നീ ഇരുട്ടില്‍ മറഞ്ഞതോ
ഇരുളിലെ യാത്രയില്‍ കൈ വിട്ടു പോയതോ
പിന്നിട്ട പാതിയില്‍ തുനക്ക് നില്‍കാതെ നീ
പാതിയിലെങ്ങു പോയി ഒരു വാക്ക് മിണ്ടാതെ


അറിയില്ലെനിക്കിനി കാണുമോ പുണ്യങ്ങള്‍
പോകുന്ന പാതയില്‍ പിന്‍വിളി കേള്‍ക്കുവാന്‍
മരിക്കില്ല ഓര്‍മകള്‍ മരിക്കില്ല നോവുകള്‍
മരിക്കില്ല നിനവുകള്‍ മറക്കില്ല നിമിഷങ്ങള്‍
മറക്കില്ല പ്രാനനില്ന്‍ അവസാനതുടിപ്പിലും
ജ്വലിക്കുന്ന കണ്ണിനുടമയാം നിന്‍ മുഖം