ശനിയാഴ്‌ച, ജനുവരി 14, 2012

എന്‍ സഖി

തോരാതെ പെയ്ത മഴ നനയാതെ 
ഇലകള്‍ തന്‍ കുട ചൂടിയാ 
ഒറ്റയടിപ്പാതയില്‍  നനന്നോഴുകി നിന്ന  നാള്‍ 
ഇലകളാല്‍ പായ വിരിക്കപ്പെട്ടോരാ
മന്പാതയിലേകനായി മഴ 
തുള്ളികള്‍ തന്‍ കള കലാരവത്തിനൊപ്പം
ചുവടു  വെചോരാ  പെണ്‍കൊടിയെ
നോക്കി ഞാന്‍ നിന്നപ്പോള്‍ എന്‍ 
മനം മോഴിഞ്ഞിവ ളെന്‍ സഖി 
കണ്ണുകള്‍ തന്‍ രെശ്മികള്‍ കൂട്ടി  മുട്ടി 
പുഞ്ചിരി  തന്‍ പൂവെനിക്ക് നല്‍കിയവള്‍  
നടന്നകലുന്നതും,മഴ തന്‍ 
കുളിരില്‍,സുഗമുള്ലോരനുഭവമെന്‍
കരളില്‍ പതിയുന്നതും ഞാനറിഞ്ഞു 
തിരഞ്ഞതെവിടെന്നെനിക്കറിയില്ല,
തിരയെണ്ടതെവിടെന്നെനിക്കറിയില്ല,
കാനുന്നതെവിടെന്നെനിക്കറിയില്ല
കാനെണ്ടതെവിടെന്നെനിക്കറിയില്ല

ഒന്ന് മാത്രമെനിക്കറിയാം 
അഴകാര്‍ന്ന   മിഴികളിലിമ 
ചിമ്മും കണ്‍പീലിയില്‍    
കാര്‍കൂന്തല്‍  താഴുകിയോര
വളുടെ വദനത്തില്‍ 
മഴ തുള്ളികള്‍ പതിഞ്ഞൊരാ
അഴകാര്‍ന്ന കവിള്‍ തടത്തില്‍ 
തലോടി താഴുകുന്നോര 
ചെറു തെന്നലിനോടെനി
ക്കസൂയ തോന്നി   തുടങ്ങിയിരുന്നു  
കാരണമ  വളെന്‍  സഖി 
എന്‍ ജീവിത  സഖി


1 അഭിപ്രായം: