ബുധനാഴ്‌ച, ജനുവരി 11, 2012

ഓര്‍മകളിലൂടെ

നിലാവ് കയ്യൊപ്പ് ചാര്‍ത്തുന്നോരീ 
നിശയില്‍ കൂട്ടിനായെകാന്തത മാത്രം 
പൗരുഷ രൗദ്ര ഭാവങ്ങള്‍ മിന്നി 
നിന്നൊരാ രവി ചക്രവാളതിലെക്കകന്നു
സുസ്മേര വദനയായി പനിമതി 
വാനിലുയര്‍ന്നു തെളിഞ്ഞു 
അവളുടെ പുഞ്ചിരിക്കെനിക്ക് 
മറുപടി എന്‍ മിഴിനീര്‍ തുള്ളികള്‍ മാത്രം 
മനസ്സിന്റെ കൊണിലായൊരു കൊച്ചു മുറിയില്‍ 
പൂട്ടിയിട്ടിരിക്കുന്നോരാ ജീവിത  നൊമ്പരങ്ങള്‍
വെറുതെ തുറന്നു തിരയുമ്പോള്‍ 
മഞ്ഞിന്‍    കണങ്ങളാല്‍ പൊതിയുന്ന 
ജനുവരി തന്‍ നനുത്ത പുലരിയില്‍ 
കുളിരാര്‍ന്നു   കൂമ്പുന്ന പുല്‍കൊടിയെ  പോല്‍ 
എന്നെ കുളിരണിയിച്ചു മാഞ്ഞ 
പ്രിയനുമോതുള്ളുരാ സുദിനങ്ങള്‍
ചിതലരിച്ച ഭൂത കാലത്തില്‍ സുഭദ്രമായി 
കാത്തു വെചോരാ ഓര്‍മ്മകള്‍ നുരയുമ്പോള്‍ 
മിഴിനീരിലലിഞ്ഞു കനലായെരിയുന്നു ഞാന്‍ 
കൈ പിടിച്ചു നടന്നീടുവാന്‍ കൊതിച്ചിട്ടും 
ദുഷ്ടനാം വിധിയുടെ മുന്നില്‍ പൊരുതി വീണകന്നതും 
ജനുവരിയുടെ നനുത്ത പുലരിയില്‍ 
വിറ നല്‍കി മരണത്തെ പുല്‍കി 
എന്നെ തനിച്ചാക്കി അകന്നവന്റെ ഓര്‍മ്മകള്‍ 
ഈ കുളിരിലും കനലായി നീറുന്നു എന്നുള്ളില്‍

ഇന്നും ഞാന്‍ പ്രണയിക്കുന്നതീ ഏകാന്തതയെ 
കാരണമിതെന്‍ പ്രിയന്‍  നല്‍കിയതാകയാല്‍ 
ഓര്‍മ്മകള്‍ ഒരുക്കീടുന്ന ചിതയില്‍ 
വെന്തുരുകി മരണത്തെ പുല്‍കുന്നു ഞാന്‍ 

3 അഭിപ്രായങ്ങൾ: