ശനിയാഴ്‌ച, ജനുവരി 07, 2012

നഷ്ടങ്ങള്‍

മരിക്കില്ല ഓര്‍മകള്‍ മരിക്കില്ല നോവുകള്‍
മറക്കാന്‍ കൊതിച്ച നിന്‍ നിനവുകള്‍ ഒക്കെയും
മറക്കാന്‍ ശ്രമിക്കുന്ന നേരങ്ങളില്‍
ഓര്‍മ്മ തന്‍ തിരിനാളം ജ്വലിക്കുന്നു ശക്തിയായി


ഒന്നിച്ചു പിന്നിട്ട പാതയിലെകനായി
നിന്‍ നിഴല്‍ തേടി അലയുന്നു ഞാന്‍
അന്ന് നാം കണ്ടൊരാ കാഴ്ചകള്‍ ഒക്കെയും
സ്മരണ തന്‍ തീ നാമ്പില്‍ ഒരു കനല്‍ കഷണമായി
അന്ന് നാം പങ്കിട്ട പുഞ്ചിരികള്‍ ഒക്കെയും
നോവുമീ ഹൃദയത്തില്‍ പരിഹാസമായി
മരിക്കില്ല നിനവുകള്‍ മറക്കില്ല നിമിഷങ്ങള്‍
ഒരായിരം കനവുകള്‍ നെയ്തോരാ സുധിനങ്ങള്‍
ഒന്നിച്ചു നെയ്തൊരു സ്വപ്നങ്ങലോരോ ന്നും
ചില്ല് കൊട്ട്രമായി തകര്‍ന്നു വീനുടയാവേ
കാണാന്‍ കഴിഞ്ഞില്ല നിന്‍ കണ്ണ് നീരന്നു
അന്ധധയിലാണ്ട് വീഴ്ച തന്‍ നോവിനാല്‍
കണ്ണിമ ഉരയുമ്പോള്‍ തെളിയുന്ന നിന്‍ മുഖം
പുഞ്ചിരി മായാത്ത അധരവും സുന്ദരമാം മിഴികളും
വെളിച്ചം തന്നു നീ ഇരുട്ടില്‍ മറഞ്ഞതോ
ഇരുളിലെ യാത്രയില്‍ കൈ വിട്ടു പോയതോ
പിന്നിട്ട പാതിയില്‍ തുനക്ക് നില്‍കാതെ നീ
പാതിയിലെങ്ങു പോയി ഒരു വാക്ക് മിണ്ടാതെ


അറിയില്ലെനിക്കിനി കാണുമോ പുണ്യങ്ങള്‍
പോകുന്ന പാതയില്‍ പിന്‍വിളി കേള്‍ക്കുവാന്‍
മരിക്കില്ല ഓര്‍മകള്‍ മരിക്കില്ല നോവുകള്‍
മരിക്കില്ല നിനവുകള്‍ മറക്കില്ല നിമിഷങ്ങള്‍
മറക്കില്ല പ്രാനനില്ന്‍ അവസാനതുടിപ്പിലും
ജ്വലിക്കുന്ന കണ്ണിനുടമയാം നിന്‍ മുഖം

6 അഭിപ്രായങ്ങൾ:

  1. najan nadanna pathayile chuvanna guilmohar pookal ennum veenu kidappundayirunnu.
    njan pandu neytha ente pranayathinte nanutha swpnajail ente sirakalail chidu pidipichathu e chuvanna nerajail ayirunnu.
    ennu thiricharivinte pathail najan nadakkumboil ente chudu neshwasathinu ennu eva matharamanu kootu.athu kondu nashtajil orikkalum nashtajail alla.marakkillatha nenavukalil
    marakkatha nemishajil....... athu kondu enium oru pin vilikkai namukku kathorkkam.

    മറുപടിഇല്ലാതാക്കൂ
  2. naian nadanna vazhiyile chuvana guil mohar pookail ennu ennodoppam undayirunnu.
    ente pranayail
    ente chuduneshwasathil
    pinne ente thiricharivil
    pinne njan ariju ente nastajail ente nashtajail ente nashtajal alla
    maraviude bootha kalam enkku samanicha nanutha chila nalla nimishajail matharamayirunnu ennu


    athukondu pokunna pathail enium namukku oru pinvilikkayi kathorikkam

    മറുപടിഇല്ലാതാക്കൂ
  3. മുന്നില്‍ നൂലിഴയായ് വന്നു വീഴുന്ന വെളിച്ചം ഒരു മരീചികയാകുമൊ..എങ്കിലും മനസ്സിന്റ്റെ കടുത്ത വേദനയിലേക്കു അതൊരു സ്നെഹമായ് വന്നിരുന്നെങ്കില്‍.ഇല്ല അതു വെറും മോഹം മാത്രമാകുന്നു . മനസ്സു വീണ്ടും ഇരുട്ടിലേക്കു നീങുന്നതുപോലെ.മനസ്സില്‍ പതിഞു കിടക്കുന്ന ഓര്മ്മസകള്‍കാരിരുമ്പില്‍ തീര്ത്തഹ കുന്തമുനയായ് ഹ്രിദയത്തില്‍ താഴ്ന്നിറങുന്നു. പരിശുദ്ധ്മാണെന്നു അറിയുന്ന സ്നേഹത്തിന്റ്റെന ഒരു മറുമുഖം.ഈ ഇരുട്ടില്‍ ഞാന്‍ തേടുന്ന വഴികളെല്ലാം എനിക്കു മുന്നില്‍ മറയ്ക്കപെടുന്നു. ചിലതു മങിയ വെളിച്ചമായ് അവശേഷിച്ചു. അതും അധികം ദൂരത്തേക്കുണ്ടാകില്ല എന്ന് തിരിച്ചറിയുന്നു

    മറുപടിഇല്ലാതാക്കൂ
  4. മുന്നില്‍ നൂലിഴയായ് വന്നു വീഴുന്ന വെളിച്ചം ഒരു മരീചികയാകുമൊ..എങ്കിലും മനസ്സിന്റ്റെ കടുത്ത വേദനയിലേക്കു അതൊരു സ്നെഹമായ് വന്നിരുന്നെങ്കില്‍.ഇല്ല അതു വെറും മോഹം മാത്രമാകുന്നു . മനസ്സു വീണ്ടും ഇരുട്ടിലേക്കു നീങുന്നതുപോലെ.മനസ്സില്‍ പതിഞു കിടക്കുന്ന ഓര്മ്മസകള്‍കാരിരുമ്പില്‍ തീര്ത്തഹ കുന്തമുനയായ് ഹ്രിദയത്തില്‍ താഴ്ന്നിറങുന്നു. പരിശുദ്ധ്മാണെന്നു അറിയുന്ന സ്നേഹത്തിന്റ്റെന ഒരു മറുമുഖം.ഈ ഇരുട്ടില്‍ ഞാന്‍ തേടുന്ന വഴികളെല്ലാം എനിക്കു മുന്നില്‍ മറയ്ക്കപെടുന്നു. ചിലതു മങിയ വെളിച്ചമായ് അവശേഷിച്ചു. അതും അധികം ദൂരത്തേക്കുണ്ടാകില്ല എന്ന് തിരിച്ചറിയുന്നു

    മറുപടിഇല്ലാതാക്കൂ